Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cyber Security

സൈ​ബ​ര്‍ സു​ര​ക്ഷ: അ​​​​ല​​​​യ​​​​ന്‍​സ് സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യും കേ​​​​ര​​​​ള പൊ​​​​ലി​​​​സും കൈ​​​​കോ​​​​ര്‍​ത്തു

കൊ​​​​ച്ചി: സൈ​​​​ബ​​​​ര്‍ സു​​​​ര​​​​ക്ഷാ രം​​​​ഗ​​​​ത്ത് പു​​​​തി​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ള്‍ സൃ​​​​ഷ്‌​​​ടി​​​ക്കു​​​​ന്ന ക്വാ​​​​ണ്ടം കം​​​​പ്യൂ​​​​ട്ടിം​​​​ഗി​​​​ന്‍റെ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ​​​​യും അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളെ​​​​യും ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ ബം​​​​ഗ​​​​ളൂ​​​​രു അ​​​​ല​​​​യ​​​​ന്‍​സ് സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യും കേ​​​​ര​​​​ള പൊ​​​​ലി​​​​സ് സൈ​​​​ബ​​​​ര്‍​ഡോ​​​​മും ത​​​​മ്മി​​​​ല്‍ ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ത്തി​​​​ല്‍ ഒ​​​​പ്പു​​​​വ​​​​ച്ചു.

കൊ​​​​ക്കൂ​​​​ണ്‍ കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​സി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി കൊ​​​​ച്ചി​​​​യി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ സം​​​​സ്ഥാ​​​​ന പൊ​​​​ലി​​​​സ് മേ​​​​ധാ​​​​വി റ​​​​വാ​​​​ഡ ആ​​​​സാ​​​​ദ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​റും അ​​​​ല​​​​യ​​​​ന്‍​സ് യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി വൈ​​​​സ് ചാ​​​​ന്‍​സ​​​​ല​​​​ര്‍ ഡോ. ​​​​ബി. പ്രീ​​​​സ്റ്റ്‌​​​​ലി ഷാ​​​​നും ചേ​​​​ര്‍​ന്നാ​​​​ണു ധാ​​​​ര​​​​ണാ​​​​പ​​​​ത്രം കൈ​​​​മാ​​​​റി​​​​യ​​​​ത്.

ക്വാ​​​​ണ്ടം കം​​​​പ്യൂ​​​​ട്ടിം​​​​ഗ്, സൈ​​​​ബ​​​​ര്‍ സെ​​​​ക്യൂ​​​​രി​​​​റ്റി, റോ​​​​ബോ​​​​ട്ടി​​​​ക്‌​​​​സ് തു​​​​ട​​​​ങ്ങി പ്ര​​​​ധാ​​​​ന​​​​മാ​​​​യും മൂ​​​​ന്നു മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലാ​​​​ണ് ഇ​​​​രു​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും സ​​​​ഹ​​​​ക​​​​ര​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്. പോ​​​​സ്റ്റ്ക്വാ​​​​ണ്ടം ക്രി​​​​പ്‌​​​​റ്റോ​​​​ഗ്ര​​​​ഫി, ക്വാ​​​​ണ്ടം പ്ര​​​​തി​​​​രോ​​​​ധ സു​​​​ര​​​​ക്ഷാ​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍, നി​​​​ല​​​​വി​​​​ലു​​​​ള്ള ക്രി​​​​പ്‌​​​​റ്റോ​​​​ഗ്രാ​​​​ഫി​​​​ക് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ക്വാ​​​​ണ്ടം കം​​​​പ്യൂ​​​​ട്ടിം​​​​ഗ് ചെ​​​​ലു​​​​ത്താ​​​​നി​​​​രി​​​​ക്കു​​​​ന്ന സ്വാ​​​​ധീ​​​​നം എ​​​​ന്നി​​​​വ ഈ ​​​​കൂ​​​​ട്ടാ​​​​യ്മ പ്ര​​​​ധാ​​​​ന​​​​മാ​​​​യും പ​​​​രി​​​​ശോ​​​​ധി​​​​ക്കും. നി​​​​യ​​​​മ​​​​പാ​​​​ല​​​​ക​​​​ര്‍​ക്കും സൈ​​​​ബ​​​​ര്‍ സു​​​​ര​​​​ക്ഷാ​​​മേ​​​​ഖ​​​​ല​​​​യ്ക്കും ആ​​​​വ​​​​ശ്യ​​​​മാ​​​​യ ക്വാ​​​​ണ്ടം അ​​​​ധി​​​​ഷ്ഠി​​​​ത സു​​​​ര​​​​ക്ഷാ​​​പ​​​​രി​​​​ഹാ​​​​ര​​​​ങ്ങ​​​​ളും ഇ​​​​തി​​​​ലൂ​​​​ടെ വി​​​​ക​​​​സി​​​​പ്പി​​​​ക്കും.

ക്വാ​​​​ണ്ടം കം​​​​പ്യൂ​​​​ട്ടിം​​​​ഗ് മേ​​​​ഖ​​​​ല​​​​യി​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ നി​​​​യ​​​​മ​​​​പാ​​​​ല​​​​ക ഏ​​​​ജ​​​​ന്‍​സി, ഒ​​​​രു യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ന്നു​​​വെ​​​ന്ന പ്ര​​​​ത്യേ​​​​ക​​​​ത​​​​യും ഈ ​​​​ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ത്തി​​​​നു​​​​ണ്ട്. സം​​​​യു​​​​ക്ത ഗ​​​​വേ​​​​ഷ​​​​ണ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍, പൈ​​​​ല​​​​റ്റ് പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ള്‍, ശി​​​​ല്​​​​പ​​​​ശാ​​​​ല​​​​ക​​​​ള്‍, ഹാ​​​​ക്ക​​​​ത്ത​​​​ണു​​​​ക​​​​ള്‍, വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്കും അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍​ക്കു​​​​മു​​​​ള്ള പ​​​​രി​​​​ശീ​​​​ല​​​​ന​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​യും സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കും.

ച​​​​ട​​​​ങ്ങി​​​​ല്‍ വി​​​​ജി​​​​ല​​​​ന്‍​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ മ​​​​നോ​​​​ജ് ഏ​​​​ബ്ര​​​​ഹാം, സ്റ്റേ​​​​റ്റ് ക്രൈം ​​​​റി​​​​ക്കാ​​​​ര്‍​ഡ്‌​​​​സ് ബ്യൂ​​​​റോ ഐ​​​​ജി പി. ​​​​പ്ര​​​​കാ​​​​ശ് , സൈ​​​​ബ​​​​ര്‍ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍​സ് എ​​​​സ്പി അ​​​​ങ്കി​​​​ത് അ​​​​ശോ​​​​ക​​​​ന്‍, അ​​​​ല​​​​യ​​​​ന്‍​സ് സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​യ അ​​​​ല​​​​യ​​​​ന്‍​സ് സ്‌​​​​കൂ​​​​ള്‍ ഓ​​​​ഫ് അ​​​​ഡ്വാ​​​​ന്‍​സ്ഡ് കം​​​​പ്യൂ​​​​ട്ടിം​​​​ഗ് ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഡോ. ​​​​വി. വി​​​​വേ​​​​ക്, അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര​​​​ഫ​​​​സ​​​​ർ ഡോ. ​​​​ര​​​​ത്‌​​​​നാ​​​​ക​​​​ര്‍ ആ​​​​ചാ​​​​രി എ​​​​ന്നി​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.

Business

ഐ​ടി​യി​ൽ അ​ഞ്ചു​ല​ക്ഷം പു​തി​യ തൊ​ഴി​ല​വ​സ​രങ്ങൾ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് ഐ​​​​ടി​​​​യി​​​​ലും അ​​​​നു​​​​ബ​​​​ന്ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലു​​​​മാ​​​​യി അ​​​​ഞ്ചു​​​​ല​​​​ക്ഷം പു​​​​തി​​​​യ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന ഐ​​​​ടി ന​​​​യ​​​​ത്തി​​​​ന് മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗം അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി. രാ​​​​ജ്യ​​​​ത്തെ ഐ​​​​ടി വ്യ​​​​വ​​​​സാ​​​​യ ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യു​​​​ടെ പ​​​ത്തു ശ​​​​ത​​​​മാ​​​​നം വി​​​​ഹി​​​​ത​​​​മെ​​​​ങ്കി​​​​ലും നേ​​​​ടു​​​​ക​​​​യാ​​​​ണു ല​​​​ക്ഷ്യം.

സൈ​​​​ബ​​​​ർ സു​​​​ര​​​​ക്ഷ​​​​യ്ക്കാ​​​​യി പ്ര​​​​ത്യേ​​​​ക നി​​​​യ​​​​മ നി​​​​ർ​​​​മാ​​​​ണം ന​​​​ട​​​​ത്തും. ബ​​​​ഹി​​​​രാ​​​​കാ​​​​ശം, ശൂ​​​​ന്യാ​​​​കാ​​​​ശം, പ്ര​​​​തി​​​​രോ​​​​ധം, ഇ​​​​ല​​​​ക്‌ട്രോണി​​​​ക്സ്, നി​​​​ർ​​​​മി​​​​ത ബു​​​​ദ്ധി, ക്വാ​​​​ണ്ടം കം​​​​പ്യൂ​​​​ട്ടിം​​​​ഗ്, ജി​​​​നോ​​​​മി​​​​ക്സ് തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ 5-10 ശ​​​​ത​​​​മാ​​​​നം വി​​​​ഹി​​​​തം സം​​​​സ്ഥാ​​​​നം നേ​​​​ടും. ബ​​​​ഹി​​​​രാ​​​​കാ​​​​ശ സാ​​​​ങ്കേ​​​​തി​​​​ക​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ നി​​​​ക്ഷേ​​​​പം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ന്പ​​​​നി​​​​ക​​​​ൾ​​​​ക്കും സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ൾ​​​​ക്കും പ്ര​​​​ത്യേ​​​​ക ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ, പു​​​​തി​​​​യ ഐ​​​​ടി പാ​​​​ർ​​​​ക്കു​​​​ക​​​​ൾ​​​​ക്കാ​​​​യി ലാ​​​​ൻ​​​​ഡ് പൂ​​​​ളിം​​​​ഗ്, സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 20,000 ആ​​​​യി ഉ​​​​യ​​​​ർ​​​​ത്ത​​​​ൽ, ഫൈ​​​​ബ​​​​ർ ഒ​​​​പ്റ്റി​​​​ക് ക​​​​ണ​​​​ക്ടി​​​​വി​​​​റ്റി ഉ​​​​റ​​​​പ്പാ​​​​ക്കി എ​​​​ല്ലാ വീ​​​​ടു​​​​ക​​​​ളി​​​​ലും ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് ല​​​​ഭ്യ​​​​ത എ​​​​ന്നി​​​​വ​​​​യും ന​​​​യം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്നു. പൗ​​​​ര​​​​ൻ, ഉ​​​​പ​​​​ഭോ​​​​ക്താ​​​​വ്, തൊ​​​​ഴി​​​​ലു​​​​ട​​​​മ, ജീ​​​​വ​​​​ന​​​​ക്കാ​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​ടെ ഡാ​​​​റ്റ സ്വ​​​​കാ​​​​ര്യ​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ നി​​​​യ​​​​മ​​​​ച​​​​ട്ട​​​​ക്കൂ​​​​ട്.

സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ൾ​​​​ക്കാ​​​​യി കോ-​​​​വ​​​​ർ​​​​ക്കിം​​​​ഗ് അ​​​​ടി​​​​സ്ഥാ​​​​ന​​​സൗ​​​​ക​​​​ര്യം, ഏ​​​​ഞ്ച​​​​ൽ നെ​​​​റ്റ്‌വ​​​​ർ​​​​ക്കു​​​​ക​​​​ൾ, മൈ​​​​ക്രോ വെ​​​​ഞ്ച്വ​​​​ർ ക്യാ​​​​പി​​​​റ്റ​​​​ൽ (വി​​​​സി) ട്രാ​​​​ൻ​​​​സ്‌​​​ലേ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ എ​​​​ന്നി​​​​വ രൂ​​​​പീ​​​​ക​​​​രി​​​​ക്കും.

ഡി​​​​ജി​​​​റ്റ​​​​ൽ സ​​​​ന്പ​​​​ദ്‌വ്യ​​​​വ​​​​സ്ഥ​​​​യാ​​​​യും ഇ​​​​ന്നൊ​​​​വേ​​​​ഷ​​​​ൻ ഹ​​​​ബ്ബാ​​​​യും കേ​​​​ര​​​​ള​​​​ത്തെ മാ​​​​റ്റാ​​​​ൻ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യാ മി​​​​ഷ​​​​നു​​​​ക​​​​ളും ന​​​​യം ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്നു​​​​ണ്ട്. സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യാ മേ​​​​ഖ​​​​ല​​​​യി​​​​ൽ ലോ​​​​കോ​​​​ത്ത​​​​ര നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലു​​​​ള്ള മ​​​​ത്സ​​​​ര​​​​ശേ​​​​ഷി വി​​​​ക​​​​സി​​​​പ്പി​​​​ക്കാ​​​​ൻ മി​​​​ഷ​​​​നു​​​​ക​​​​ൾ​​​​ക്ക് ഊ​​​​ന്ന​​​​ൽ ന​​​​ൽ​​​​കും. കേ​​​​ര​​​​ള ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് സെ​​​​മി​​​​ക​​​​ണ്ട​​​​ക്ട​​​​ർ മി​​​​ഷ​​​​ൻ, കേ​​​​ര​​​​ള എ​​​​ഐ മി​​​​ഷ​​​​ൻ, ഫ്യൂ​​​​ച്ച​​​​ർ ടെ​​​​ക് മി​​​​ഷ​​​​ൻ എ​​​​ന്നി​​​​വ​​​​യാ​​​​ണ് പു​​​​തു​​​​താ​​​​യി രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ക.

വി​​​​വി​​​​ധ ബി​​​​സി​​​​ന​​​​സ് യൂ​​​​ണി​​​​റ്റു​​​​ക​​​​ൾ​​​​ക്കാ​​​​യി പൊ​​​​തു അ​​​​ടി​​​​സ്ഥാ​​​​ന​​​സൗ​​​​ക​​​​ര്യം, ഡി​​​​ജി​​​​റ്റ​​​​ൽ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ പൊ​​​​തു​​​​ശേ​​​​ഖ​​​​രം, ബി​​​​സി​​​​ന​​​​സ് അ​​​​ന​​​​ലി​​​​റ്റി​​​​ക്സ് സൊ​​​​ല്യൂ​​​​ഷ​​​​ൻ, ബു​​​​ദ്ധി​​​​പ​​​​ര​​​​മാ​​​​യ ക​​​​ഴി​​​​വു​​​​ക​​​​ളു​​​​ള്ള അ​​​​ഗ്ര​​​​ഗേ​​​​ഷ​​​​ൻ പ്ലാ​​​​റ്റ്ഫോം, സു​​​​ര​​​​ക്ഷി​​​​ത​​​​വും സ​​​​ബ്സി​​​​ഡി​​​​യു​​​​ള്ള​​​​തു​​​​മാ​​​​യ ക്ലൗ​​​​ഡ് സ്പേ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​യ്​​​​ക്കാ​​​​യി ഡി​​​​ജി​​​​റ്റ​​​​ൽ ട്രാ​​​​ൻ​​​​സ്ഫോ​​​​ർ​​​​മേ​​​​ഷ​​​​ൻ മി​​​​ഷ​​​​നും ന​​​​യ​​​​ത്തി​​​​ൽ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്നു.

ഐ​​​​ടി വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ന് ഒ​​​​ന്നു​​​മു​​​​ത​​​​ൽ പ​​​ത്തു​​​വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ൽ ഐ​​​​സി​​​​ടി പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​ങ്ങ​​​​ൾ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പു​​​​ത്ത​​​​ൻ സാ​​​​ങ്കേ​​​​തി​​​​ക​​​വി​​​​ദ്യ​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി ഡി​​​​ജി​​​​റ്റ​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​​ൻ ഒ​​​​ന്നു​​​​മു​​​​ത​​​​ൽ പ​​​​ത്തു​​​​വ​​​​രെ ക്ലാ​​​​സു​​​​ക​​​​ളി​​​​ൽ പു​​​​തി​​​​യ ഐ​​​​സി​​​​ടി പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​ങ്ങ​​​​ൾ കൊ​​​​ണ്ടു​​​​വ​​​​രു​​​​മെ​​​​ന്ന് ഐ​​​​ടി ന​​​​യ​​​​ന​​​​ത്തി​​​​ൽ പ്ര​​​​ഖ്യാ​​​​പ​​​​നം.

സ്വ​​​​കാ​​​​ര്യ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തി​​​​ലും വി​​​​കേ​​​​ന്ദ്രീ​​​​കൃ​​​​ത വ​​​​ള​​​​ർ​​​​ച്ച​​​​യി​​​​ലൂ​​​​ടെ​​​​യും ഐ​​​​ടി സ്ഥ​​​​ല​​​ല​​​​ഭ്യ​​​​ത മൂ​​​​ന്നി​​​​ര​​​​ട്ടി​​​​യാ​​​​ക്കും. ഇ-​​​​ഗ​​​​വേ​​​​ണ​​​​ൻ​​​​സ് ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നു​​​​ക​​​​ൾ ക്ലൗ​​​​ഡ് അ​​​​ധി​​​​ഷ്ഠി​​​​ത സേ​​​​വ​​​​ന​​​​ങ്ങ​​​​ളാ​​​​ക്കും. സം​​​​സ്ഥാ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള ഡാ​​​​റ്റാ സ​​​​ങ്കേ​​​​ത​​​​ങ്ങ​​​​ൾ, സ​​​​ർ​​​​ക്കാ​​​​ർ ധ​​​​ന​​​​സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന സോ​​​​ഫ്റ്റ്‌​​​വേ​​​​​റു​​​​ക​​​​ൾ​​​​ക്ക് ഓ​​​​പ്പ​​​​ണ്‍ സോ​​​​ഴ്സ് സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ, സ്വ​​​​ത​​​​ന്ത്ര​​​​മാ​​​​യ ഓ​​​​പ്പ​​​​ണ്‍ സോ​​​​ഴ്സ് സോ​​​​ഫ്റ്റ്‌​​​വേ​​​റി​​​നും ​ഹാ​​​​ർ​​​​ഡ്‌​​​വേ​​​​റി​​​​നു​​​​മാ​​​​യി സം​​​​രം​​​​ഭ​​​​ങ്ങ​​​​ൾ, നി​​​​ർ​​​​മി​​​​ത ബു​​​​ദ്ധി, ബ്ലോ​​​​ക്ചെ​​​​യി​​​​ൻ, ഡാ​​​​റ്റാ അ​​​​ന​​​​ല​​​​റ്റി​​​​ക്സ്, ബ​​​​യോ ഇ​​​​ൻ​​​​ഫ​​​​ർ​​​​മാ​​​​റ്റി​​​​ക്സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്കാ​​​​യി മി​​​​ക​​​​വി​​​​ന്‍റെ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യും ന​​​​യ​​​​ത്തി​​​​ലു​​​​ണ്ട്. അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ 25 ല​​​​ക്ഷം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കും. ഗ്ലോ​​​​ബ​​​​ൽ കേ​​​​പ്പ​​​​ബി​​​​ലി​​​​റ്റി സെ​​​​ന്‍റ​​​​റു​​​​ക​​​​ൾ (ജി​​​​സി​​​​സി) കൊ​​​​ണ്ടു​​​​വ​​​​രും.

വി​​​​വി​​​​ധ സ​​​​ർ​​​​ക്കാ​​​​ർ വ​​​​കു​​​​പ്പു​​​​ക​​​​ൾ പൗ​​​​ര​​​​ന്മാ​​​​രെ സം​​​​ബ​​​​ന്ധി​​​​ച്ചും മ​​​​റ്റു പൊ​​​​തു​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ളും പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി ശേ​​​​ഖ​​​​രി​​​​ച്ച് പ​​​​രി​​​​പാ​​​​ലി​​​​ക്കു​​​​ന്ന രീ​​​​തി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച് ഒ​​​​രു വി​​​​വ​​​​രം ഒ​​​​രു സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ മാ​​​​ത്രം ശേ​​​​ഖ​​​​രി​​​​ച്ചു പ​​​​രി​​​​പാ​​​​ലി​​​​ച്ച് ആ​​​​വ​​​​ശ്യ​​​​മാ​​​​യ സ​​​​ർ​​​​ക്കാ​​​​ർ വ​​​​കു​​​​പ്പു​​​​ക​​​​ൾ​​​​ക്കും ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ​​​​ക്കും ന​​​​ൽ​​​​കു​​​​ന്ന എ​​​​പി​​​​ഐ സൗ​​​​ക​​​​ര്യം ന​​​​ൽ​​​​കും. പ്ല​​​​ഗ് ആ​​​​ൻ​​​​ഡ് പ്ലേ ​​​​വ​​​​ർ​​​​ക്ക് സ്പേ​​​സ് കൂ​​​​ടു​​​​ത​​​​ൽ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു വ്യാ​​​​പി​​​​പ്പി​​​​ക്കും.

 

District News

സൈ​ബ​ർ സു​ര​ക്ഷ: ടോ​ക് സെ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു

ഇ​ല​ഞ്ഞി: വി​സാ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ​യും സൈ​ബ​ർ സെ​ക്യൂ​രി​റ്റി ക്ല​ബി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സൈ​ബ​ർ സു​ര​ക്ഷ​യെ ആ​സ്പ​ദ​മാ​ക്കി ടോ​ക് സെ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി പ്ര​ശ​സ്ത നി​യ​മ ഉ​പ​ദേ​ഷ്ടാ​വും റി​സോ​ഴ്സ് പേ​ഴ്സ​ണു​മാ​യ ഡോ. ​എ​ബ്ര​ഹാം ചെ​ട്ടി​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജ​സ്റ്റി​ൻ ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്ന സെ​ഷ​നി​ൽ ചോ​ദ്യോ​ത്ത​ര​വേ​ള​യും സം​ഘ​ടി​പ്പി​ച്ചു. സൈ​ബ​ർ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

കോ​ള​ജ് ഡ​യ​റ​ക്ട​ർ ഡോ. ​സ​ന്തോ​ഷ് സൈ​മ​ൺ, പി​ആ​ർ​ഒ ഷാ​ജി അ​ഗ​സ്റ്റി​ൻ, പ്ലേ​സ്‌​മെ​ന്‍റ് ഓ​ഫീ​സ​ർ സാം ​ടി. മാ​ത്യു, സി​എ​സ്ഇ വി​ഭാ​ഗം മേ​ധാ​വി ദി​വ്യ നാ​യ​ർ, വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

National

പുതിയ ഫോണുകളിൽ സൈബർ സുരക്ഷാ ആപ്പ് ഉൾപ്പെടുത്താൻ ‘രഹസ‍്യ’ നിർദേശം

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ല്ലാ പു​​​തി​​​യ മൊ​​​ബൈ​​ൽ ഫോ​​ണു​​​ക​​​ളി​​​ലും സൈ​​​ബ​​​ർ സു​​​ര​​​ക്ഷാ ആ​​​പ്പാ​​​യ ‘സ​​​ഞ്ചാ​​​ർ സാ​​​ഥി ആ​​​പ്പ്’ പ്രീ​​​ലോ​​​ഡ് ചെ​​​യ്യാ​​​ൻ സ്മാ​​​ർ​​​ട് ഫോ​​​ൺ നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ​​​ക്ക് കേ​​​ന്ദ്ര​​​സ​​ർ​​ക്കാ​​രി​​ന്‍റെ ‘ര​​ഹ​​സ‍്യ’ നി​​​ർ​​​ദേ​​​ശം.

ഫോ​​​ണി​​​ൽ​​​നി​​​ന്ന് നീ​​​ക്കം ചെ​​​യ്യാ​​​ൻ ക​​​ഴി​​​യാ​​​ത്ത വി​​​ധ​​​ത്തി​​​ൽ മൊ​​​ബൈ​​​ലു​​​ക​​​ളി​​​ൽ ആ​​​പ്പ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് കേ​​​ന്ദ്ര ടെ​​​ലി​​​കോം മ​​​ന്ത്രാ​​​ല​​​യം ഫോ​​​ൺ നി​​​ർ​​​മാ​​​താ​​​ക്ക​​​ളോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് രാ​​​ജ്യാ​​​ന്ത​​​ര വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ റോ​​​യി​​​ട്ടേ​​​ഴ്സ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ന​​​വം​​​ബ​​​ർ 28നു ​​​പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന ഉ​​​ത്ത​​​ര​​​വി​​ന്‍റെ ആ​​​ധി​​​കാ​​​രി​​​ക​​​ത റോ​​​യി​​​ട്ടേ​​​ഴ്സ് സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​യ​​​രു​​​തെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യോ​​​ടെ സൈ​​​ബ​​​ർ സു​​​ര​​​ക്ഷ ആ​​​പ്പ് പ്രീ-​​​ഇ​​​ൻ​​​സ്റ്റാ​​​ൾ ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ സ്വ​​​കാ​​​ര്യ ക​​​മ്പ​​​നി​​​ക​​​ൾ​​​ക്ക് മാ​​​ത്ര​​​മാ​​​യി അ​​​യ​​​ച്ചി​​​രി​​​ക്കു​​​ന്ന ഉ​​​ത്ത​​​ര​​​വി​​​ലെ നി​​​ർ​​​ദേ​​​ശം.

ആ​​​പ്പ് പു​​​തി​​​യ ഫോ​​​ണു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ക​​​മ്പ​​​നി​​​ക​​​ൾ​​​ക്ക് 90 ദി​​​വ​​​സ​​​ത്തെ സ​​​മ​​​യ​​​മാ​​​ണ് കേ​​​ന്ദ്രം ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല​​​യി​​​ൽ ഇ​​​തി​​​നോ​​​ട​​​ക​​​മു​​​ള്ള ഫോ​​​ണു​​​ക​​​ളി​​​ൽ സോ​​​ഫ്റ്റ്‌​​വേ​​​ർ അ​​​പ്ഡേ​​​റ്റു​​​ക​​​ളി​​​ലൂ​​​ടെ ആ​​​പ്പു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും കേ​​​ന്ദ്രം നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു.

ടെ​​​ലി​​​കോം സൈ​​​ബ​​​ർ സു​​​ര​​​ക്ഷ​​​യു​​​ടെ ഗു​​​രു​​​ത​​​ര​​​മാ​​​യ അ​​​പ​​​ക​​​ടാ​​​വ​​​സ്ഥ​​​യെ ചെ​​​റു​​​ക്കാ​​​നാ​​​ണ് ആ​​​പ്പെ​​​ന്നും ന​​​ഷ്ട​​​പ്പെ​​​ട്ട ഫോ​​​ണു​​​ക​​​ൾ ഉ​​​ട​​​മ​​​സ്ഥ​​​ർ​​​ക്ക് തി​​​രി​​​കെ ല​​​ഭി​​​ക്കാ​​​ൻ ആ​​​പ്പ് സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നും കേ​​​ന്ദ്രം വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ ഇ​​ത്ത​​ര​​മൊ​​രു ആ​​​പ്പ് ഫോ​​​ണു​​​ക​​​ളി​​​ൽ ഇ​​​ൻ​​​സ്റ്റാ​​​ൾ ചെ​​​യ്യു​​​ന്ന​​​ത് ആ​​​ശ​​​ങ്ക​​​ക​​​ൾ​​​ക്ക് വ​​​ഴി​​​വ​​​ച്ചി​​​ട്ടു​​​ണ്ട്.

റ​​​ഷ്യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മെ​​​സ​​​ഞ്ച​​​ർ ആ​​​പ്പാ​​​യ ‘മാ​​​ക്സ്’ രാ​​​ജ്യ​​​ത്തെ എ​​​ല്ലാ സ്മാ​​​ർ​​​ട്ഫോ​​​ണു​​​ക​​​ളി​​​ലും ടാ​​​ബ്‌​​ല​​​റ്റു​​​ക​​​ളി​​​ലും പ്രീ-​​​ഇ​​​ൻ​​​സ​​​റ്റാ​​​ൾ ചെ​​​യ്യ​​​ണ​​​മെ​​​ന്ന റ​​​ഷ്യ​​​ൻ സ​​​ർ​​​ക്കാ​​​രി​​ന്‍റെ ഉ​​​ത്ത​​​ര​​​വ് വ​​​ൻ വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ൾ​​​ക്ക് വ​​​ഴി​​​വ​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലും സ​​​മാ​​​ന​​​നീ​​​ക്കം.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ള​​​നു​​​സ​​​രി​​​ച്ച് സ​​​ഞ്ചാ​​​ർ സാ​​​ഥി ആ​​​പ്പ് ജ​​​നു​​​വ​​​രി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തി​​​നു ശേ​​​ഷം 7,00,000 ന​​​ഷ്ട​​​പ്പെ​​​ട്ട ഫോ​​​ണു​​​ക​​​ൾ (ഒ​​​ക്ടോ​​​ബ​​​റി​​​ലെ 50,000 ഉ​​​ൾ​​​പ്പെ​​​ടെ) വീ​​​ണ്ടെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞെ​​​ന്ന് റോ​​​യി​​​ട്ടേ​​​ഴ്സ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. എ​​​ന്നാ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ്വ​​​കാ​​​ര്യ നി​​​ർ​​​ദേ​​​ശ​​​ത്തോ​​​ട് ആ​​​പ്പി​​​ൾ, ഗൂ​​​ഗി​​​ൾ, സാം​​​സം​​ഗ്, ഷ​​​വോ​​​മി തു​​​ട​​​ങ്ങി​​​യ സ്മാ​​​ർ​​​ട്ഫോ​​​ണു​​​ക​​​ൾ പ​​​ര​​​സ്യ​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.

സ്മാ​​​ർ​​​ട്ഫോ​​​ണു​​​ക​​​ളു​​​ടെ വി​​​ൽ​​​പ​​​ന​​​യ്ക്ക് മു​​​മ്പ് കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ​​​യൊ മ​​​റ്റു മൂ​​​ന്നാം ക​​​ക്ഷി​​​ക​​​ളു​​​ടെ​​​യോ ആ​​​പ്പു​​​ക​​​ൾ പ്രീ-​​​ഇ​​​ൻ​​​സ്റ്റാ​​​ൾ ചെ​​​യ്യു​​​ന്ന​​​ത് ചി​​​ല ക​​​മ്പ​​​നി​​​ക​​​ൾ വി​​​ല​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ കേ​​​ന്ദ്ര ഉ​​​ത്ത​​​ര​​​വി​​​നെ എ​​​ങ്ങ​​​നെ സ്വീ​​​ക​​​രി​​​ച്ചു​​​വെ​​​ന്ന് വ്യ​​​ക്ത​​​മ​​​ല്ല.

ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​മ്പ് ക​​​മ്പ​​​നി​​​ക​​​ളു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ചി​​​ക്കാ​​​ത്ത​​​ത് സ്മാ​​​ർ​​​ട്ഫോ​​​ൺ നി​​​ർ​​​മാ​​​താ​​​ക്ക​​​ളി​​​ൽ ആ​​​ശ​​​ങ്ക​​​യ്ക്ക് ഇ​​​ട​​​വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

Business

ഡിജിറ്റൽ തട്ടിപ്പു തടയാൻ ജനങ്ങൾ തന്നെ കരുതണമെന്ന് വിദഗ്ധർ

സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് മു​ത​ലാ​യ സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ ത​ട​യു​ന്ന​തി​നു ജ​ന​ങ്ങ​ൾ​ത​ന്നെ ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്ന് വി​ദ​ഗ്ധ​ർ. രാ​ജ്യ​ത്തു വ​ർ​ധി​ച്ചു​വ​രു​ന്ന സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ ത​ട​യു​ന്ന​തി​നു ബാ​ങ്കു​ക​ൾ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും എ​ന്നാ​ൽ ത​ട്ടി​പ്പി​നു ഇ​ര​യാ​കാ​തി​രി​ക്കാ​നു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​ത് ജ​ന​ങ്ങ​ൾ​ത​ന്നെ​യാ​ണെ​ന്നും സൈ​ബ​ർ സു​ര​ക്ഷാ വി​ദ​ഗ്ധ​നാ​യ സു​ന്ദ​രേ​ശ്വ​ർ കൃ​ഷ്ണ​മൂ​ർ​ത്തി ഒ​രു ദേ​ശീ​യ ദി​ന​പ​ത്ര​ത്തോ​ടു വ്യ​ക്ത​മാ​ക്കി.

മെ​സേ​ജിം​ഗ് ആ​പ്പി​ൽ അ​ജ്ഞാ​ത ന​ന്പ​റു​ക​ൾ ബ്ലോ​ക്ക് ചെ​യ്യു​ക, കോ​ള​ർ ഐ​ഡി ഉ​പ​യോ​ഗി​ക്കു​ക, അ​ജ്ഞാ​ത ന​ന്പ​റു​ക​ളു​മാ​യി അ​ധി​ക​നേ​രം ഇ​ട​പ​ഴ​കാ​തി​രി​ക്കു​ക, ബാ​ങ്കിം​ഗി​നും സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്കും മ​റ്റൊ​രു ന​ന്പ​ർ ഉ​പ​യോ​ഗി​ക്കു​ക​യും ഈ ​ന​ന്പ​ർ മ​റ്റാ​രു​മാ​യും കൈ​മാ​റാ​തി​രി​ക്കു​ക​യും ചെ​യ്യു​ക എ​ന്നി​വ​യാ​ണ് സൈ​ബ​ർ സു​ര​ക്ഷാ വി​ദ​ഗ്ധ​ർ ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ​വ​യ്ക്കു​ന്ന പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ. ഓ​ണ്‍ലൈ​ൻ ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ സൈ​ബ​ർ ഇ​ൻ​ഷ്വ​റ​ൻ​സ് എ​ടു​ക്കു​ന്ന​തും പ​രി​ഗ​ണി​ക്ക​ണം. പ​ണ​മാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ളോ സു​ഹൃ​ത്തു​ക്ക​ളോ ബ​ന്ധ​പ്പെ​ട്ടാ​ൽ ഉ​ട​ൻ​ത​ന്നെ ആ ​വ്യ​ക്തി​യെ പ്ര​ത്യേ​ക​മാ​യി ബ​ന്ധ​പ്പെ​ട്ടു ആ​ധി​കാ​രി​ക​ത ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

ഫി​ക്സ​ഡ് ഡെ​പ്പോ​സി​റ്റു​ക​ളി​ലും മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ളി​ലും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലു​മു​ള്ള പ​ണം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പ്ര​തി​വ​ർ​ഷം 1000 രൂ​പ​യി​ൽ താ​ഴെ മാ​ത്രം ന​ൽ​കി​യു​ള്ള സൈ​ബ​ർ ഇ​ൻ​ഷ്വ​റ​ൻ​സു​ക​ളു​ണ്ടെ​ന്ന് സൈ​ബ​ർ ഫോ​റ​ൻ​സി​ക്സ് വി​ദ​ഗ്ധ​നാ​യ ര​ൺ​ജി​ത് ബെ​ല്ലാ​രി വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തു ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് എ​ന്നൊ​രു ന​ട​പ​ടി​യി​ല്ലെ​ന്നും അ​ത്ത​രം അ​റ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടു ആ​രെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ടാ​ൽ അ​ങ്ങ​നെ​യു​ള്ള കോ​ളു​ക​ൾ ഉ​ട​ൻ ത​ന്നെ cybercrime.gov.in വെ​ബ്സൈ​റ്റ് വ​ഴി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Tech

സൈബർ സുരക്ഷക്ക് പുതിയ വെല്ലുവിളികൾ: ഡീപ്ഫേക്കുകളും AI-അധിഷ്ഠിത റാൻസംവെയറുകളും വർദ്ധിക്കുന്നു

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ (AI) അതിവേഗ വളർച്ച സൈബർ സുരക്ഷാ ലോകത്ത് പുതിയ വെല്ലുവിളികൾ ഉയർത്തുന്നു. സൈബർ കുറ്റവാളികൾ AI സാങ്കേതികവിദ്യ, പ്രത്യേകിച്ച് ജനറേറ്റീവ് AI (Generative AI) ടൂളുകൾ, കൂടുതൽ സങ്കീർണ്ണവും അപകടകരവുമായ ആക്രമണങ്ങൾ നടത്താൻ ഉപയോഗിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 'ഡീപ്ഫേക്കുകൾ' (Deepfakes) ഉപയോഗിച്ചുള്ള തട്ടിപ്പുകൾ, AI-യുടെ സഹായത്തോടെ വ്യക്തികളെയും കമ്പനികളെയും കബളിപ്പിക്കാനുള്ള ശ്രമങ്ങൾ എന്നിവ വർദ്ധിച്ചുവരികയാണ്. ഒരു വ്യക്തിയുടെ ശബ്ദവും രൂപവും അനുകരിച്ച് നടത്തുന്ന തട്ടിപ്പുകൾ തിരിച്ചറിയാൻ സാധാരണക്കാർക്ക് പ്രയാസമാണ്.

മാത്രമല്ല, AI അധിഷ്ഠിത റാൻസംവെയറുകൾ (AI-powered ransomware) സൈബർ ലോകത്തിന് പുതിയ ഭീഷണിയായി മാറുന്നു. ഇത്തരം റാൻസംവെയറുകൾക്ക് കമ്പ്യൂട്ടർ ശൃംഖലകളിലെ ദുർബലതകൾ സ്വയം തിരിച്ചറിയാനും, പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ആക്രമണങ്ങൾ നടത്താനും സാധിക്കും. ഇത് സൈബർ പ്രതിരോധ രംഗത്ത് വലിയ വെല്ലുവിളികൾ ഉയർത്തുന്നു. ഇതിനെ നേരിടാൻ, സൈബർ സുരക്ഷാ കമ്പനികളും ഗവേഷകരും AI ഉപയോഗിച്ചുള്ള പ്രതിരോധ സംവിധാനങ്ങൾ (AI-driven cybersecurity) വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഭീഷണികളെ മുൻകൂട്ടി കണ്ടെത്താനും, അസാധാരണമായ പ്രവർത്തനങ്ങൾ വേഗത്തിൽ തിരിച്ചറിഞ്ഞ് പ്രതികരിക്കാനും AI അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരന്തരമായ ബോധവൽക്കരണവും, സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കുന്നതും ഈ സൈബർ യുദ്ധത്തിൽ അതിജീവനത്തിന് നിർണായകമാണ്.

 

Latest News

Corehub Up